നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ മാറ്റിവച്ചു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ മാറ്റിവച്ചു.  ഈ മാസം പതിനെട്ടിനായിരുന്നു പരീക്ഷ നടത്താനിരുന്നത്. ഇത് മാറ്റിവച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

1.74 ലക്ഷം വിദ്യാർഥികൾ നീറ്റ് പി.ജി പരീക്ഷയ്ക്കായി ആകെ അപേക്ഷിച്ചിരുന്നത്.  മാസ്റ്റർ ഓഫ് സർജറി, ഡോക്ടർ ഓഫ് മെഡിസിൻ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com