15ദിവസം  പ്രായമുളള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവൻ നിലനിർത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സൂറത്ത്: ​ഗുജറാത്തിൽ 15 ദിവസം പ്രായമുള്ള പെൺകുഞ്ഞ് കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു. സൂറത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. ഏപ്രിൽ ഒന്നിനാണ് കുഞ്ഞ് ജനിച്ചത്. അമ്മയും വൈറസ് ബാധിതയായിരുന്നെന്ന് ഡയമന്റ് ആശുപത്രി ട്രസ്റ്റി ദിനേശ് നവഡിയ പറഞ്ഞു.

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുഞ്ഞിന്റെ ജീവൻ നിലനിർത്തിയത്. വ്യാഴാഴ്ച രാത്രി കുഞ്ഞ് മരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവജാതശിശുവിനെ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമിച്ചു. തങ്ങളുടെ അറിവനുസരിച്ച് ​ഗുജറാത്തിലെ കോവിഡ് ബാധിച്ച മരിച്ച ഏറ്റവും പ്രായകുറഞ്ഞ കുട്ടി ഇതായിരിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

കോവിഡിന്റെ രണ്ടാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടാം തരം​ഗത്തിൽ അതിവേ​ഗത്തിലാണ് വ്യാപനമെന്നും ഡോക്ടർമാർ പറഞ്ഞു. സൂറത്ത് നഗരത്തിൽ കഴിഞ്ഞ ദിവസം 1,551 കോവിഡ്  സ്ഥിരീകരിച്ചത്. 26 പേർ മരിച്ചതായാണ് കണക്കുകൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com