വരും ദിവസങ്ങളില്‍ ആവശ്യകത കൂടാം; 50,000 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി കേന്ദ്രം

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആലോചന
പ്രതീകാത്മക ചിത്രം/എപി
പ്രതീകാത്മക ചിത്രം/എപി

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കിയ പശ്ചാത്തലത്തില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ആലോചന. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ മെഡിക്കല്‍ ഓക്‌സിജന്റെ ആവശ്യകത വര്‍ധിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്.

രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന് ക്ഷാമമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഓക്‌സിജന്‍ യുക്തിസഹമായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിക്കുകയും ചെയ്തു. നിലവില്‍ ഓക്‌സിജന്‍ ഉല്‍പ്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പരമാവധി ശേഷി പ്രയോജനപ്പെടുത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. നിലവില്‍ 50000 മെട്രിക് ടണ്ണിലധികം ഓക്‌സിജന്‍ രാജ്യത്ത് ലഭ്യമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഉന്നതതല സമിതിയുടെ വിലയിരുത്തല്‍. വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ ഉള്‍പ്പെടെയാണിത്. 

ഇതിന് പുറമേ വരും ദിവസങ്ങളിലെ വര്‍ധിച്ച തോതിലുള്ള ആവശ്യകത കൂടി കണക്കിലെടുത്ത് ഇറക്കുമതിയിലൂടെ ഓക്‌സിജന്‍ സ്‌റ്റോക്ക് വര്‍ധിപ്പിക്കാനും ഉന്നതതല സമിതി തീരുമാനിച്ചു. ഏകദേശം 50,000 മെട്രിക്് ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികളിലേക്കാണ് കടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com