ദേശീയ ബോക്‌സിങ് ചാമ്പ്യന്‍, ആര്‍മിയുടെ പരിശീലകന്‍; ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിക്കുന്നു, ആബിദ് ഖാന്റെ ദുരിത കഥ (വീഡിയോ)

മുന്‍ ദേശീയ ബോക്‌സിങ് ചാമ്പ്യന്‍ ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ വൈറലാകുന്നു
മുന്‍ ദേശീയ ബോക്‌സിങ് ചാമ്പ്യന്‍ ആബിദ് ഖാന്‍
മുന്‍ ദേശീയ ബോക്‌സിങ് ചാമ്പ്യന്‍ ആബിദ് ഖാന്‍

ന്യൂഡല്‍ഹി: മുന്‍ ദേശീയ ബോക്‌സിങ് ചാമ്പ്യന്‍ ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിക്കുന്ന വീഡിയോ വൈറലാകുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി ഓട്ടോറിക്ഷ ഓടിക്കേണ്ടി വരുന്ന ആബിദ് ഖാന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. അറിയപ്പെടുന്ന ഒരു കായികതാരം അവഗണിക്കപ്പെടുന്നതിലും ഈ രീതിയില്‍ ജീവിക്കേണ്ടി വരുന്നതിലും സോഷ്യല്‍മീഡിയയില്‍ അധികൃതര്‍ക്ക് എതിരെ രോഷം ഉയരുകയാണ്.

സ്‌പോര്‍ട്‌സ് ചാനലായ ഗാവോണാണ് മുന്‍ ദേശീയ ബോക്‌സിങ് ചാമ്പ്യന്റെ ദുരിത ജീവിതം പുറത്തുകൊണ്ടുവന്നത്. ബോക്‌സിങ് ചാമ്പ്യന്‍ എന്നതിന് പുറമേ ആര്‍മി ടീമിനെ അഞ്ചുവര്‍ഷം പരിശീലിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട് ആബിദ് ഖാന്‍. പഞ്ചാബ് സര്‍വകലാശാലയെ പ്രതിനിധികരിച്ചാണ് ഇദ്ദേഹം മത്സരത്തില്‍ പങ്കെടുത്തിരുന്നത്. 80കളുടെ അവസാനം പട്യാല കായിക സ്‌കൂളിലെ വിദ്യാര്‍ഥി കൂടിയായിരുന്നു ആബിദ് ഖാന്‍.

സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഓട്ടോ ഓടിക്കാന്‍ ആബിദ് ഖാന്‍ നിര്‍ബന്ധിതനായത്. ജീവിക്കാന്‍ വേണ്ടി മറ്റു ജോലികളും ആബിദ് ഖാന്‍ ചെയ്യുന്നുണ്ട്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന താരമായിട്ട് കൂടി ഒരു ജോലിക്ക് വേണ്ടി ഏറെ ബുദ്ധിമുട്ടിയതായി ആബിദ് ഖാന്‍ തുറന്നുപറയുന്നു. അനുഭവങ്ങളുടെ വെളിച്ചത്തില്‍ മക്കളെ കായികരംഗത്തേക്ക് കടന്നുവരുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുകയാണ് ഈ അച്ഛന്‍. എങ്കിലും തിരിച്ച് ഇനി കോച്ചിങ് രംഗത്തേക്ക് വരണമെന്ന് ഒരു ആഗ്രഹവുമില്ല ആബിദ് ഖാന്റെ വാക്കുകളില്‍.

കടപ്പാട്: സ്‌പോര്‍ട്‌സ് ഗാവോണ്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com