ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ആവശ്യമായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം സൗജന്യമായി നല്‍കണം; കോവിഡ് വ്യാപനം തടയാന്‍ കേന്ദ്രം യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന് സിപിഎം

അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടില്‍  പ്രതിമാസം 7,500 രൂപ വീതം  നിക്ഷേപിക്കണം

ന്യൂഡല്‍ഹി : കോവിഡ് വ്യാപനവും കെടുതികളും മരണങ്ങളും നിയന്ത്രിക്കാനും  കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ ജനങ്ങളെയും കുറ്റപ്പെടുത്തി ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രത്തിന് ഒഴിയാനാകില്ലെന്നും സിപിഎം പറഞ്ഞു.
  
ജനങ്ങള്‍ ജീവനോപാധികള്‍ നഷ്ടപ്പെട്ട് ദുരിതത്തിലാണ്. അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടില്‍  പ്രതിമാസം 7,500 രൂപ വീതം  നിക്ഷേപിക്കണം. ആവശ്യമായ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം സൗജന്യമായി നല്‍കണം. ഗ്രാമീണതൊഴിലുറപ്പ് പദ്ധതി വിപുലീകരിക്കണം. നഗരപ്രദേശങ്ങളിലും ഉടന്‍ തൊഴിലുറപ്പ് പദ്ധതി ആരംഭിക്കണം. 

ജനങ്ങള്‍ വന്‍തോതില്‍ ഒത്തുചേരുന്ന എല്ലാ പരിപാടികളും കേന്ദ്രസര്‍ക്കാര്‍ നിരോധിക്കണം. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രോട്ടോക്കോള്‍ പാലിക്കണം, എല്ലാ അതിഥി തൊഴിലാളികളെയും  അവരവരുടെ  നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സൗജന്യമായി  പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തണം. പിഎം കെയേഴ്‌സിലേയ്ക്ക് സമാഹരിച്ച പണം വിനിയോഗിച്ച് ആരോഗ്യപരിരക്ഷ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണം. വാക്‌സിനേഷന്‍ നല്‍കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സിപിഎം പിബി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com