ബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് ;  45 മണ്ഡലങ്ങള്‍ പോളിങ്ബൂത്തില്‍, കനത്ത സുരക്ഷ

നാലാംഘട്ട വോട്ടെടുപ്പിനെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്
ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നു / എഎന്‍ഐ
ജനങ്ങള്‍ വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നു / എഎന്‍ഐ

കൊല്‍ക്കത്ത : പശ്ചിമബംഗാളില്‍ ഇന്ന് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുന്നത്. 39 വനിതകളടക്കം 319 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. 

ഡാര്‍ജിലിംഗ്, കലിംപോങ്, ജയ്പായിഗുഡി, നദിയ, കിഴക്കന്‍ ബര്‍ദ്ദമാന്‍, നോര്‍ത്ത് 24 പര്‍ഗാനാസ് എന്നീ ആറു ജില്ലകളിലെ മണ്ഡലങ്ങളാണ് പോളിംഗ് ബൂത്തിലെത്തുന്നത്. നാലാംഘട്ട വോട്ടെടുപ്പിനെ ഉണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

സിലിഗുഡി മേയറും ഇടതു നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രിമാരായ ഗൗതം ദേബ്, ബ്രത്യ ബസു, ബിജെപി നേതാവ് സമിക് ഭട്ടാചാര്യ എന്നിവര്‍ ഇന്നു ജനവിധി തേടുന്ന പ്രമുഖരില്‍പ്പെടുന്നു. നാലാംഘട്ടത്തിലെ സീതള്‍കുച്ചി വെടിവയ്പ് മുന്‍നിര്‍ത്തി പരസ്യപ്രചാരണം 72 മണിക്കൂര്‍ മുമ്പേ സമാപിച്ചിരുന്നു.

ഡാര്‍ജിലിങ്ങിലെ മൂന്ന് മണ്ഡലത്തില്‍ തൃണമൂല്‍ ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നു. അടുത്ത കാലംവരെ ജിജെഎം ബിജെപിയുടെ സഖ്യ കക്ഷിയായിരുന്നു. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 32 എണ്ണം കഴിഞ്ഞ തവണ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയിരുന്നു.

അഞ്ചാംഘട്ട വോട്ടെടുപ്പ് കഴിയുന്നതോടെ ബംഗാളില്‍ 180 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൂര്‍ണമാകും. എട്ടുഘട്ടമായാണ് ബംഗാളില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 22, 26,29 തീയതികളില്‍ അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ 294 അംഗ അസംബ്ലിയിലിലേക്കാണ് വോട്ടെടുപ്പ്. കോവിഡ് രോഗവ്യാപന സാഹചര്യത്തില്‍ ഇനി വന്‍ റാലികളും പൊതുയോഗങ്ങളും നടത്തേണ്ടെന്ന്  സിപിഎം തീരുമാനിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com