വവ്വാലുകൾ കൂട്ടത്തോടെ വട്ടമിട്ടു, ഇരപിടിച്ച് വേഴാമ്പൽ- വൈറൽ വീഡിയോ

ഉയർന്ന മരക്കൊമ്പിലിരുന്ന് അതിവിദ​ഗ്ധമായി ഇര പിടിക്കുന്ന വേഴാമ്പലിന്റെ ദൃശ്യം കൗതുകമാകുന്നു.
വവ്വാലിനെ പിടിക്കുന്ന വേഴാമ്പല്‍
വവ്വാലിനെ പിടിക്കുന്ന വേഴാമ്പല്‍

യർന്ന മരക്കൊമ്പിലിരുന്ന് അതിവിദ​ഗ്ധമായി ഇര പിടിക്കുന്ന വേഴാമ്പലിന്റെ ദൃശ്യം കൗതുകമാകുന്നു. വവ്വാലുകള്‍ കൂട്ടമായി പറക്കുന്നതിനു സമീപമുള്ള മരത്തിലാണ് വേഴാമ്പൽ ഇരിപ്പുറപ്പിച്ചത്. 

 തൊട്ടടുത്തുകൂടി പറന്നു പോകുന്ന ചെറിയ വവ്വാലുകളെയാണ് സ്വതസിദ്ധമായ രീതിയിൽ വേഴാമ്പൽ നീണ്ട കൊക്കിനുള്ളിലൊതുക്കിയത്. ദൃശ്യം പകർത്തിയത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഓറിയന്റൽ പൈഡ് വിഭാഗത്തിൽ പെട്ട വേഴാമ്പലാണിത്.

പിടികൂടിയ വവ്വാലിനെ ഭക്ഷിക്കുന്നതിനൊപ്പം കുഞ്ഞു വേഴാമ്പലിന് ഇരയെ പിടികൂടി നൽകുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. മിശ്രഭുക്കുകളാണ് വേഴാമ്പലുകൾ. പഴങ്ങൾ മാത്രമല്ല ചെറിയയിനം പല്ലികളും പക്ഷികളുമൊക്കെ ഇവയുടെ ആഹാരത്തിൽ ഉൾപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com