ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം വീണ്ടും റദ്ദാക്കി

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍/ പിടിഐ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ മാസം 26 മുതല്‍ അഞ്ചുദിവസത്തെ സന്ദര്‍ശനമാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. 

'നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കില്ല. പകരം, പ്രധാനമന്ത്രി മോദിയും ജോണ്‍സണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഇന്ത്യ-യു കെ ബന്ധത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്യും.-യുകെ, ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

ഇതു രണ്ടാം വട്ടമാണ് ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം അനിശ്ചിതത്വത്തിലാകുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യ ക്ഷണിച്ചിരുന്നത് അദ്ദേഹത്തെയായിരുന്നു. എന്നാല്‍, ഇരുരാജ്യങ്ങളിലും കോവിഡ് വ്യാപനം വര്‍ധിച്ചത് കണക്കിലെടുത്ത് സന്ദര്‍ശനം ഏപ്രിലിലേക്ക് നീട്ടിയതായിരുന്നു. ഇതാണിപ്പോള്‍ റദ്ദാക്കിയത്. 

ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍, സന്ദര്‍ശനം ഒഴിവാക്കണമെന്നും ചര്‍ച്ച സൂം മീറ്റുവഴി നടത്തണമെന്നും ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍ കഴിഞ്ഞദിവസം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com