ഇന്ത്യക്ക് മുന്‍പില്‍ വാതിലടച്ച് ഹോങ്കോങ്, വിമാനങ്ങള്‍ക്ക് 14 ദിവസത്തെ വിലക്ക്‌

ഇ​ന്ത്യ​യ്ക്കു പു​റ​മേ ഫിലിപ്പീൻസ്, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വി​മാ​ന സ​ർ​വീ​സു​ക​ളും ഹോ​ങ്കോം​ഗ് നി​ർ​ത്തി​വ​ച്ചിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന വിമാന സർവിസുകൾ താത്കാലികമായി നിർത്തി ഹോങ്കോങ്. ചൊ​വ്വാ​ഴ്ച മു​ത​ൽ മേ​യ് മൂ​ന്ന് വ​രെ​യാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾക്ക് വിലക്കേർപ്പെടുത്തിയത്. 

ഇ​ന്ത്യ​യ്ക്കു പു​റ​മേ ഫിലിപ്പീൻസ്, പാകിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വി​മാ​ന സ​ർ​വീ​സു​ക​ളും ഹോ​ങ്കോം​ഗ് നി​ർ​ത്തി​വ​ച്ചിട്ടുണ്ട്. ഈ ​മാ​സം വി​സ്താ​ര വി​മാ​ന​ങ്ങ​ളി​ൽ എ​ത്തി​യ 50 പേർക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഹോ​ങ്കോം​ഗ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

ഹോ​ങ്കോം​ഗി​ൽ എ​ത്തു​ന്ന​വ​ർക്ക് 72 മ​ണി​ക്കൂ​ർ മു​ൻ​പ് ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം എന്ന നിബന്ധനയാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും ദിവസമായി വലിയ വർധനവാണ് ഇന്ത്യയിലെ കോവിഡ് കേസുകളിൽ ഉണ്ടായത്. തുടരെ മൂന്ന് ദിവസം രാജ്യത്ത് കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളിലെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com