'ഇഞ്ചക്ഷന്‍ കൊണ്ടൊന്നും കാര്യമില്ല, മദ്യം മാത്രമാണ് രക്ഷ'; വീഡിയോ വൈറല്‍ 

മദ്യപിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണ്‌ 
liquor
liquor

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് മുഖ്യമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്തുമണി മുതല്‍ ഏപ്രില്‍ 26 രാവിലെ അഞ്ച് മണിവരെയാണ് ലോക്ക്ഡൗണ്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. മദ്യവില്‍പ്പനശാലകള്‍ അടച്ചിടും. 

ലോക്ക്ഡൗണ്‍ വരുന്നതിന് മുമ്പായി ഡല്‍ഹിയില്‍ പലയിടത്തും മദ്യവില്‍പ്പനശാലകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും സാമുഹിക അകലം പോലും പാലിക്കുന്നില്ല. അതിനിടെ മദ്യം വാങ്ങാനെത്തിയ സ്ത്രീ ലോക്ക്ഡൗണ്‍ കാലത്ത് മദ്യവില്‍പ്പനശാലകള്‍ അടച്ചിടുരുതെന്ന് പറയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'രണ്ട് കുപ്പി മദ്യം വാങ്ങാനാണ് താന്‍ ഇവിടെ എത്തിയത്. വാക്‌സിനോ മരുന്നിനോ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ല. ഞാന്‍ 35 വര്‍ഷമായി മദ്യപിക്കുന്നു, ഒരിക്കലും മരുന്ന് കഴിക്കേണ്ടിവന്നിട്ടില്ല. കുടിക്കുന്നവരെല്ലാം കോവിഡില്‍ നിന്ന് സുരക്ഷിതരാണെന്നുമാണ'് സ്ത്രീ വീഡിയോയില്‍ പറയുന്നത്. 

ഇന്നലെ റെക്കോര്‍ഡ് രോഗികളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാമാരി ആരംഭിച്ചതിന് ശേഷം ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 25,000 കടന്നു. ഇന്നലെ 25,462 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ 23,500 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com