മോദിയുടെ പരിപാടിയില്‍ അഞ്ഞൂറില്‍ താഴെ ആളുകള്‍ മാത്രം; ബംഗാളില്‍ വന്‍ റാലികള്‍ ഉപേക്ഷിച്ച് ബിജെപി

പശ്ചിമ ബംഗാളില്‍ കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി ബിജെപി.
മോദി ബംഗാളില്‍ നടത്തിയ റാലികളിലൊന്ന്/ ട്വിറ്റര്‍
മോദി ബംഗാളില്‍ നടത്തിയ റാലികളിലൊന്ന്/ ട്വിറ്റര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു കേന്ദ്ര നേതാക്കളും പങ്കെടുക്കുന്ന പരിപാടികളില്‍ അഞ്ഞൂറുപേരില്‍ താഴെ മാത്രമേ പങ്കെടുപ്പിക്കുള്ളുവെന്നും ഹിജെപി അറിയിച്ചു. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് നടപടി. 

നോരത്തെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തന്റെ തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കിയിരുന്നു. കോവിഡ് വ്യാപനം കണകക്കിലെടുത്ത് മറ്റു പാര്‍ട്ടികളും വലിയ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു. 

വന്‍ റാലികള്‍ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കോവിഡ് വ്യാപനം ശക്തമായ സമയത്ത്, തന്റെ റാലികളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തു എന്ന മോദിയുടെ അവകാശവാദത്തെയായിരുന്നു രാഹുല്‍ വിമര്‍ശിച്ചത്. 

മോദിയും അമിത് ഷായും പങ്കെടുക്കുന്ന ബിജെപി തെരഞ്ഞെടുപ്പ് റാലികളില്‍ മാസ്‌ക് ഉപയോഗിക്കാതെ ധാരളം ആളുകള്‍ എത്തുന്നത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇനിയുള്ള പ്രചാരണത്തിന് ചെറിയ യോഗങ്ങള്‍ നടത്തിയാല്‍ മതിയെന്ന് ബിജെപി തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com