പൂര്‍ണമായി വാക്‌സിന്‍ എടുത്താലും ഇന്ത്യയിലേക്ക് യാത്ര വേണ്ട; വിലക്കുമായി അമേരിക്ക 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശവുമായി അമേരിക്ക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശവുമായി അമേരിക്ക. കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചാല്‍ കൂടിയും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് പൗരന്മാരോട് അമേരിക്കയിലെ പബ്ലിക് ഹെല്‍ത്ത് ഏജന്‍സി മുന്നറിയിപ്പ് നല്‍കിയത്. 

ഇന്ത്യയില്‍  കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം പിടിപെടുന്നത്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ മുന്നറിയിപ്പ്. വാക്‌സിന്‍ പൂര്‍ണമായി എടുത്താല്‍ കൂടിയും ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് സഞ്ചാരികളോട് നിര്‍ദേശിച്ചത്. ഇനി ഒഴിവാക്കാന്‍ പറ്റാത്ത യാത്രയാണെങ്കില്‍ വാക്‌സിന്റെ എല്ലാ ഡോസും എടുത്തിട്ടുണ്ട് എന്ന് ഉറപ്പാക്കാനും പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഉപദേശിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയായ നാലാം കാറ്റഗറിയിലാണ് ഇന്ത്യയെ അമേരിക്ക ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യയിലെ സ്ഥിതിഗതികള്‍ അനുസരിച്ച് പൂര്‍ണമായി വാക്‌സിന്‍ എടുത്താല്‍ കൂടി അപകട സാധ്യതയുണ്ട്. കോവിഡ് പിടിപെടാനും കോവിഡ് വകഭേദങ്ങളുടെ വ്യാപനത്തിനും ഇടയാക്കിയേക്കാം. അതിനാല്‍ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കാനാണ് അമേരിക്കന്‍ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കിയത്.

യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ കഴിഞ്ഞദിവസം ബ്രിട്ടന്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ 103പേര്‍ക്ക് വകഭേദം സംഭവിച്ച കോവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com