ഓക്സിജൻ മുടങ്ങി, വെല്ലൂരിൽ ആറ് കോവിഡ് രോഗികള്‍ മരിച്ചു; അന്വേഷണം 

വെല്ലൂർ സർക്കാർ ആശുപത്രിയിൽ കോവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും ഐസിയൂവിലെ നാല് രോഗികളുമാണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: ഓക്‌സിജൻ ലഭ്യമാകാത്തതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ആറ് കോവിഡ് രോഗികൾ മരിച്ചതായി റിപ്പോർട്ട്. വെല്ലൂർ സർക്കാർ ആശുപത്രിയിൽ കോവിഡ് വാർഡിലുണ്ടായിരുന്ന രണ്ട് പേരും തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന നാല് രോഗികളുമാണ് ഓക്സിജന്‍ ലഭിക്കാതെ മരിച്ചതെന്നാണ് ആരോപണം. 

ആശുപത്രി അധികൃതരുടെ വീഴ്‌ച മൂലമാണ് മരണം സംഭവിച്ചതെന്നും ഓക്‌സിജൻ വിതരണത്തിലെ അപാകതയാണ് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. വിതരണ ശ്യംഘലയിലെ സാങ്കേതിക പിഴവ് കാരണമാണ് ഓക്സിജൻ മുടങ്ങിയതെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം സങ്കേതിക പ്രശ്നം മിനിറ്റുകൾക്കകം പരിഹരിച്ചിരുന്നെന്നാണ് ആശുപത്രിയുടെ വിശദീകരണം. സംഭവത്തില്‍ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.‌ 

മരിച്ച രോ​ഗികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നാല് പേർ പ്രമേഹം, രക്തസമ്മർദ്ദം, വൃക്കസംബന്ധമായ പ്രശ്‌നങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ തുടങ്ങിയ ഉണ്ടായിരുന്നവരാണെന്നാണ് അധികൃതർ പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com