ആശുപത്രികള്‍ രോഗികളെക്കൊണ്ട്‌ നിറഞ്ഞു; കല്യാണം പാടില്ലെന്ന് ജില്ലാ ഭരണകൂടം 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന നഗരങ്ങളില്‍ ഒന്നാണ് ഇന്‍ഡോര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കടുത്ത നടപടി സ്വീകരിച്ചിരിക്കുകയാണ് ഇന്‍ഡോര്‍ ജില്ലാ ഭരണകൂടം. ഏപ്രില്‍ 30 വരെ ഒരു തരത്തിലുള്ള വിവാഹവും പാടില്ല എന്ന് ഇന്‍ഡോര്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന നഗരങ്ങളില്‍ ഒന്നാണ് ഇന്‍ഡോര്‍. വ്യാപനം തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന നിഗമനത്തിലാണ് കടുത്ത നടപടികളിലേക്ക് ഇന്‍ഡോര്‍ ജില്ലാ ഭരണകൂടം കടന്നത്. ഏപ്രില്‍ 30 വരെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് ജില്ലാ കലക്ടര്‍ മനീഷ് സിങ് അറിയിച്ചു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കല്യാണം നീട്ടിവെയ്ക്കാനും വീട്ടില്‍ തന്നെ കഴിയാനും ജനങ്ങളോട് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. 

നിലവില്‍ ഇന്‍ഡോറില്‍ ആശുപത്രികളെല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിവാഹം പോലെ ആള്‍ക്കൂട്ട സാധ്യതയുള്ള പരിപാടികള്‍ ഉപേക്ഷിച്ചാല്‍ രോഗികളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com