ഉപ്പുവെള്ളവും ആന്റിബയോട്ടിക്‌സും ചേര്‍ത്ത് 'റെംഡിസിവിര്‍'; വ്യാജ മരുന്ന് വിറ്റ നഴ്‌സ് പിടിയില്‍, റാക്കറ്റിന്റെ വേര് തേടി പൊലീസ് 

കര്‍ണാടകയില്‍ കോവിഡിനെതിരെയുള്ള ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ വ്യാജന്‍ വിറ്റഴിച്ച നഴ്‌സ് പിടിയില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡിനെതിരെയുള്ള ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ വ്യാജന്‍ വിറ്റഴിച്ച നഴ്‌സ് പിടിയില്‍. കാലിയായ കുപ്പിയില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്‌സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരിലാണ് ഇവര്‍ മരുന്ന് വിറ്റിരുന്നത്.

മൈസൂരുവിലാണ് സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെംഡിസിവിറിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇത് അവസരമാക്കാനുള്ള ശ്രമത്തിനിടെയാണ് നഴ്‌സ് പിടിയിലായത്. മൈസൂരുവില്‍ കരിച്ചന്തയില്‍ റെംഡിസിവിര്‍ വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നഴ്‌സ് പിടിയിലായത്.

വ്യാജ മരുന്ന് റാക്കറ്റിന്റെ പിന്നില്‍ നഴ്‌സ് ഗിരീഷ് ആണെന്ന് പൊലീസ് കണ്ടെത്തി. വിവിധ കമ്പനികളുടെ റെംഡിസിവിര്‍ ബോട്ടിലുകള്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഉപ്പുവെള്ളവും ആന്റിബയോട്ടിക്‌സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരില്‍ വില്‍പ്പന നടത്തുകയായിരുന്നു. 2020 മുതല്‍ ഗിരീഷ് ഇത്തരത്തില്‍ അനധികൃതമായി കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. ജെഎസ്എസ് ആശുപത്രിയിലെ നഴ്‌സാണ് എന്നാണ് ഗിരീഷ് പറഞ്ഞിരുന്നത്. റാക്കറ്റിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com