ചുറ്റും കടുവക്കൂട്ടം; തന്ത്രം കൊണ്ട് പോരാടി പക്ഷി, രക്ഷപ്പെടല്‍ വീഡിയോ 

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്
കടുവകളില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന പക്ഷി
കടുവകളില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെടുന്ന പക്ഷി

ക്തിയേക്കാള്‍ കൂടുതല്‍ വേണ്ടത് ബുദ്ധിയാണ് എന്ന് എല്ലാവരും സ്ഥിരമായി പറയുന്ന പല്ലവിയാണ്. പല സന്ദര്‍ഭങ്ങളിലും ഇത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. തന്ത്രം കൊണ്ട് ബലവാന് മുന്നില്‍ വിജയം നേടിയ നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്രത്തില്‍ തന്നെയുണ്ട്. അത്തരത്തില്‍ എപ്പോള്‍ വേണമെങ്കിലും ജീവന്‍ പോലും നഷ്ടപ്പെടാമെന്ന് കരുതിയ വേളയില്‍ തന്ത്രം കൊണ്ട് ഒരു കൂട്ടം കടുവകളെ പരാജയപ്പെടുത്തുന്ന പക്ഷിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു കൂട്ടം കടുവകള്‍ വെള്ളം കുടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഈ സമയത്ത് കുളത്തിന്റെ നടുവില്‍ ഒരു പക്ഷിയെ കാണാം. കുളത്തില്‍ ആവശ്യത്തിന് വെള്ളമില്ല എന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

പക്ഷിയെ കണ്ട് കടുവ നിരവധി തവണ പിടിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടുവയുടെ ഓരോ ശ്രമത്തിലും അതിവിദഗ്ധമായി ഒഴിഞ്ഞ് മാറി പക്ഷി കബളിപ്പിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com