അടുത്ത മൂന്നാഴ്ച നിര്‍ണായകം; ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കരുതെന്ന് കേന്ദ്രം 

രാജ്യത്തെ പിടിച്ചുകുലുക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചുകുലുക്കുന്ന കോവിഡ് രണ്ടാം തരംഗത്തില്‍ അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് വിദഗ്ധ സമിതി അംഗം ഡോ വി കെ പോള്‍ നിര്‍ദേശിച്ചു. കേന്ദ്രഭരണപ്രദേശങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് വിലയിരുത്തല്‍.

കോവിഡ് വ്യാപനത്തില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. വാഹന ഗതാഗതം നിയന്ത്രിക്കണം. ആള്‍ക്കൂട്ടം എവിടെയും അനുവദിക്കരുതെന്നും കേന്ദ്രഭരണപ്രദേശങ്ങളോട് കേന്ദ്രം നിര്‍ദേശിച്ചു.

ചന്തകളില്‍ സമയക്രമം നിയന്ത്രിക്കണം. ആള്‍ക്കൂട്ടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കുന്ന വിധത്തില്‍ സമയക്രമം പുതുക്കി നിശ്ചയിക്കണം. കോവിഡ് വ്യാപനത്തില്‍ വരുന്ന മൂന്നാഴ്ച നിര്‍ണായകമാണ്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് മെച്ചപ്പെട്ട പദ്ധതിക്ക് രൂപം നല്‍കാനും കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് രോഗികളെ കണ്ടെത്താന്‍ പരിശോധനകള്‍ ശക്തമാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com