തുടര്‍ച്ചയായ രണ്ടാം ദിനവും മാസ്‌ക് ഇല്ലാതെ പൊലീസ് പിടിയില്‍, പതിനായിരം രൂപ പിഴ

തുടര്‍ച്ചയായ രണ്ടാം ദിനവും മാസ്‌ക് ഇല്ലാതെ പൊലീസ് പിടിയില്‍, പതിനായിരം രൂപ പിഴ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദിയോറിയ (ഉത്തര്‍പ്രദേശ്):  ഉത്തര്‍പ്രദേശില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ആള്‍ക്ക് പതിനായിരം രൂപ പിഴ. സംസ്ഥാനത്ത് പുതിയ ചട്ടം പ്രാബല്യത്തില്‍ വന്ന ശേഷം ആദ്യമായി പിഴ വിധിക്കപ്പെടുന്നയാളാണ് ബാരിയാര്‍പൂരിലെ അമര്‍ജിത് യാദവ്.

ഇതു രണ്ടാം വട്ടമാണ് യാദവ് മാസ്‌ക് ഇല്ലാത്തതിനു പൊലീസ് പിടിയില്‍ ആവുന്നത്. ആദ്യവട്ടം ആയിരം രൂപ പിഴ ഈടാക്കിയിരുന്നു. രണ്ടാംവട്ടവും മാസ്‌ക് ഇല്ലാതെ പിടിച്ചാല്‍ പതിനായിരം രൂപ പിഴ ഈടാക്കുമെന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഈ മാസം പതിനേഴിനും പതിനെട്ടിനുമാണ് അമര്‍ജിത് യാദവിനെ മാസ്‌ക് ധരിക്കാത്തതിന് പൊലീസ് പിടികൂടിയത്. ഇനിയും പിടിയിലായാല്‍ പതിനായിരം രൂപ പിഴ ഒടുക്കേണ്ടിവരുമെന്ന് പതിനേഴിനു തന്നെ വ്യക്തമാക്കിയിരുന്നതാണെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടിജെ സിങ് പറഞ്ഞു. അന്ന് യാദവിനു പൊലീസ് മാസ്‌ക് നല്‍കിയാണ് വിട്ടതെന്നും അദ്ദേഹം അറിയിച്ചു. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പൊലീസ് നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വ്യാപക പരിശോധനയാണ് പൊതു ഇടങ്ങളില്‍ നടത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com