സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപ, സ്വകാര്യമേഖലയില്‍ 600; വാക്‌സിന്‍ നിരക്ക് പ്രഖ്യാപിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് 

സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപ നിരക്കില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം
കോവിഡ് വാക്‌സിന്‍ / പിടിഐ ചിത്രം

ന്യൂഡല്‍ഹി: മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെ നിരക്ക് പ്രഖ്യാപിച്ച് പ്രമുഖ മരുന്ന് കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപ നിരക്കില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ നിന്ന് ഒരു ഡോസിന് 600 രൂപയാണ് ഈടാക്കുകയെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രഖ്യാപനം. 

ഉല്‍പ്പാദിപ്പിക്കുന്ന വാക്‌സിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ സംഭരിക്കും. അവശേഷിക്കുന്നത് സംസ്ഥാന സര്‍ക്കാരിനും പൊതുവിപണിയിലും ലഭ്യമാക്കും. സംസ്ഥാന സര്‍ക്കാരിന് ഉല്‍പ്പാദകരില്‍ നിന്ന് നേരിട്ട് വാങ്ങാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. വാക്‌സിന്‍ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് 4500 കോടി രൂപയാണ് കമ്പനികള്‍ക്ക് കേന്ദ്രം അനുവദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com