ജനിതക വ്യതിയാനം സംഭവിച്ച എല്ലാ വൈറസുകളെയും പ്രതിരോധിക്കും; കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ 

ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെതിരെയും കോവാക്‌സിന്‍ ഫലപ്രദമെന്ന് രാജ്യത്തെ പ്രമുഖ ആരോഗ്യഗവേഷണ സ്ഥാപനമായ ഐസിഎംആര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി:  ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെതിരെയും കോവാക്‌സിന്‍ ഫലപ്രദമെന്ന് രാജ്യത്തെ പ്രമുഖ ആരോഗ്യഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. സര്‍ക്കാരിന് കീഴിലുള്ള ഐസിഎംആറുമായി സഹകരിച്ച് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ വികസിപ്പിച്ചത്.

രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലാണ്. ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. ഇവയുടെ അതിവ്യാപന ശേഷിയാകാം കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെതിരെയും കോവാക്‌സിന്‍ ഫലപ്രദമാണ് എന്ന ഐസിഎംആറിന്റെ കണ്ടെത്തല്‍.  ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസുകള്‍ അടക്കം എല്ലാത്തരം കോവിഡ് വകഭേദങ്ങള്‍ക്കുമെതിരെ കോവാക്‌സിന്‍ ഫലപ്രദമാണെന്നാണ് ഐസിഎംആര്‍ പഠനം വ്യക്തമാക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com