മഹാരാഷ്ട്ര 67,468, കര്‍ണാടക 23,558, ഗുജറാത്ത് 12,553;  രാജ്യത്തെ ശ്വാസം മുട്ടിച്ച് കോവിഡ്

രാജ്യത്തെ ശ്വാസം മുട്ടിച്ച് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ന്യൂഡല്‍ഹി: രാജ്യത്തെ ശ്വാസം മുട്ടിച്ച് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം. രോഗവ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 67,468 പേര്‍ക്ക്. 568 പേര്‍ മരിച്ചു.

മുംബൈയില്‍ മാത്രം 7,684പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 54,985രോഗമുക്തരായി. 40,27,827പേരാണ് ആകെ രോഗബാധിതരായത്. 6,95,747പേരാണ് ചികിത്സയിലുള്ളത്. 

കര്‍ണാടകയില്‍ 23,558പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 116പേര്‍ മരിച്ചു. 6,412 പേര്‍ രോഗമുക്തരായി. ആന്ധ്രയില്‍ 9,716പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,359പേര്‍ രോഗമുക്തരായി. 38പേര്‍ മരിച്ചു. 

ഗുജറാത്തില്‍ 12,553പേര്‍ക്ക് രോഗം സ്ഥീരികരിച്ചു. 125പേര്‍ മരിച്ചു. 4,802പേര്‍ രോഗമുക്തരായി. 4,40,731പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 5,740പേര്‍ മരിച്ചു. കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവ് ആണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com