ആശുപത്രിയിലെ ഓക്‌സിജന്‍ ടാങ്ക് ലീക്കായി; മഹാരാഷ്ട്രയില്‍ 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു

ഡോ. സാകിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം നടന്നത്
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

നാഷിക്: മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ടാങ്ക് ലീക് ആയി  22 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. ഡോ. സാകിര്‍ ഹുസൈന്‍ ആശുപത്രിയിലാണ് ദുരന്തം നടന്നത്. ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. 

ലീക് അടയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മന്ത്രി രാജേന്ദ്ര ഷിങ്‌നെ പറഞ്ഞു. വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് മരണകാരണമെന്ന് നാഷിക് മുന്‍സിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു. നൂറോളംപേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. 

ഓക്‌സിജന്‍ ക്ഷാം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തിന് കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com