രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

'രാജ്യത്തിന്റെ ദുരന്തം, മോദിയുടെ സുഹൃത്തുക്കള്‍ക്ക് അവസരമാക്കുന്നു'; വാക്‌സിന്‍ വില വര്‍ധനയില്‍ വിമര്‍ശനവുമായി രാഹുല്‍ 

വാക്‌സിന്‍ വിലവര്‍ധനയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വാക്‌സിന്‍ വിലവര്‍ധനയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് രാജ്യത്തെ സംബന്ധിച്ച് ദുരന്തമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അനീതിയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. 

മെയ് ഒന്നുമുതല്‍ പൊതുവിപണിയില്‍ ലഭ്യമാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ നിരക്ക് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികളില്‍ 600 രൂപ വിലയിലും കോവിഷീല്‍ഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രഖ്യാപനം.ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തുവന്നത്.

കൂടിയ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വില്‍ക്കുന്നത് രാജ്യത്തെ സംബന്ധിച്ച് ദുരന്തമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. മോദിയുടെ കൂട്ടുകാര്‍ക്ക് അവസരം ഒരുക്കിയിരിക്കുകയാണ്. ഇത് കേന്ദ്രസര്‍ക്കാരിന്റെ അനീതിയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസ്താവന സഹിതമാണ് രാഹുലിന്റെ കുറിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com