വിവാദത്തിൽ നിന്ന് തടിയൂരി കേന്ദ്രം, ആരോ​ഗ്യപ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു വേണ്ടിയുള്ളതായിരുന്നു പദ്ധതി
ചിത്രം പിടിഐ
ചിത്രം പിടിഐ

ന്യൂഡൽഹി; വിവാദമായതിന് പിന്നാലെ ആരോഗ്യ പ്രവർത്തകർക്കുള്ള ഇൻഷുറൻസ് പദ്ധതി പുനസ്ഥാപിച്ച് കേന്ദ്ര സർക്കാർ. ഒരു വർഷത്തേക്ക് കൂടിയാണ് പദ്ധതി നീട്ടി നൽകിയത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു വേണ്ടിയുള്ളതായിരുന്നു പദ്ധതി. 

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹർഷ് വർധനാണ് ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. ഏപ്രിൽ 20 മുതൽ ഒരു വർഷത്തേക്കാണ് ഇൻഷുറൻസിന്റെ കാലാവധി. 

മാർച്ച് 24ന് പദ്ധതി അവസാനിപ്പിച്ച് ഉത്തരവിറക്കിയ കേന്ദ്ര സർക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് തുടരാനുള്ള തീരുമാനം.50 ലക്ഷം രൂപയുടെ ഇൻഷുറൻസാണ് ആരോഗ്യ പ്രവർത്തകർക്ക് വാക്സീൻ നൽകിയത് ചൂണ്ടിക്കാട്ടിയും, ചെലവ് ചുരുക്കൽ നീക്കത്തിൻ്റെ ഭാഗമായും അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com