കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം

കോവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ഉന്നതതല യോഗം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. യോഗം ചേരാന്‍ തീരുമാനിച്ചതോടെ പ്രധാനമന്ത്രിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി. ഇതാദ്യമായാണ് പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പ്രധാനമന്ത്രി റദ്ദാക്കുന്നത്. 

ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായതോടെ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഓക്‌സിജന്‍ ഉത്പാദനവും വിതരണവും എത്രയും പെട്ടന്ന് വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് യോഗം അറിയിച്ചു. ഉത്പാദനം 3300 െമട്രിക് ടണ്‍ ആയി ഉയര്‍ത്തേണ്ടതുണ്ട്. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച വരാതിരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളടക്കം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

മൂര്‍ഷിദാബാദ്, മാള്‍ഡ, ബീര്‍ഭും, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കാനായിരുന്നു പ്രധാനമന്ത്രി നിശ്ചയിച്ചിരുന്നത്. ഈ യോഗങ്ങളാണ് നാളെ നടക്കുന്ന യോഗത്തിനെ തുടര്‍ന്ന് റദ്ദാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com