കാമുകിയെ കാണാന്‍ ഏത് സ്റ്റിക്കര്‍ പതിക്കണം?; സഹായം തേടി യുവാവ്; പൊലീസിന്റെ മറുപടി വൈറല്‍

കോവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്തനിയന്ത്രണങ്ങള്‍ തുടരുന്നതിനിടെ കാമുകിയെ കാണാന്‍ പൊലീസ് സഹായം തേടി യുവാവ്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ കാമുകിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച യുവാവിന് പൊലീസ് നല്‍കിയ മറുപടി ഏറെ ശ്രദ്ധേയകുന്നു.

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. അടിയന്തര ആവശ്യങ്ങളില്‍ പുറത്തിറങ്ങാന്‍ വാഹനങ്ങളില്‍ കളര്‍ കോഡ് ചെയ്ത സ്റ്റിക്കറകള്‍ വേണം. അല്ലാത്തരീതിയില്‍ പുറത്തിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശനനടപടിയാണ് പൊലീസ് എടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് അശ്വിന്‍ വിനോദ് എന്ന യുവാവ് തനിക്ക് കാമുകിയെ കാണാന്‍ ആഗ്രഹമുണ്ടെന്നറിയിച്ച് പൊലീസിന് ട്വീറ്റ് ചെയ്യുന്നത്. തന്റെ വാഹനം പുറത്തിറങ്ങാന്‍ ഏത് സ്റ്റിക്കറാണ് ഉപയോഗിക്കേണ്ടതെന്നും താന്‍ അവളെ മിസ് ചെയ്യുന്നുവെന്നുമായിരുന്നു യുവാവിന്റെ ട്വീറ്റ്. 

്അതിന് വളരെ രസകരമായാണ് പൊലീസ് മറുപടി നല്‍കിയത്. താങ്കളുടെത് അടിയന്തര ആവശ്യമല്ലെന്നും വീട്ടില്‍ തന്നെ തുടരാനുമായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അത്യാവശ്യമാണെന്നറിയാം. ദൗര്‍ഭാഗ്യവശാല്‍ ഇത് അവശ്യവസ്തുക്കളുടെയോ അടിയന്തര വിഭാഗങ്ങളുടെയോ പരിധിയില്‍പ്പെടില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസിന്റെ ട്വീറ്റിന് മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ലൈക്കുകളും നൂറ് കണക്കിന് റീട്വീറ്റുകളും ലഭിച്ചു. മൂംബൈ പൊലീസിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ 50 ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com