'ഇതെന്റെ അവസാനത്തെ പ്രഭാതമായിരിക്കും', മരിക്കുന്നതിന് മുൻപ് ഡോ. മനീഷയുടെ കുറിപ്പ്; നൊമ്പരം

കുറിപ്പ് പങ്കുവെച്ച് 36 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മനിഷ മരണത്തിന് കീഴടങ്ങി
ഡോ. മനീഷ ജാദവ്/ ഫേസ്ബുക്ക്
ഡോ. മനീഷ ജാദവ്/ ഫേസ്ബുക്ക്

മുംബൈ; ഇതെന്റെ അവസാനത്തെ സുപ്രഭാതമായിരിക്കും, ഡോ. മനീഷ ജാദവ് ഇത് സോഷ്യൽ മീഡിയയിൽ കുറിച്ചപ്പോൾ ഇത്രപെട്ടെന്ന് അവർ വിടപറയുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ കുറിപ്പ് പങ്കുവെച്ച് 36 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മനിഷ മരണത്തിന് കീഴടങ്ങി. കോവിഡ് ബാധിതയായി മരിച്ച മുംബൈയിലെ ഡോക്ടറുടെ അവസാന വാക്കുകളാണ് നൊമ്പരമാകുന്നത്. 

സെവ്‌രി ടിബി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മനിഷ ജാദവ് (51) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ‘ഒരുപക്ഷേ അവസാനത്തെ സുപ്രഭാതമായിരിക്കാം. എനിക്ക് ഈ സാഹചര്യത്തിൽ നിങ്ങളെ കാണാൻ സാധിക്കില്ല. എല്ലാവരും ജാഗരൂകരാകൂ. ശരീരം മരിക്കും. എന്നാൽ ആത്മാവ് മരിക്കില്ല. ആത്മാവ് അനശ്വരമാണ്’– എന്നാണ് മനിഷ പറഞ്ഞത്. 

നിരവധി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കുറിപ്പ് പങ്കുവെച്ച് അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആശങ്ക അറിയിക്കുന്നത്. മുംബൈയിൽ നിന്നുതന്നെയുള്ള മറ്റൊരു ഡോക്ടറുടെ വിഡിയോയും വൈറലായിരുന്നു. ഞങ്ങൾ നിസഹായരാണ്. ഇതുപോലൊരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല എന്നാണ് ഇവർ പറഞ്ഞത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്രയിൽ കഴിഞ്ഞ മാർച്ച് മുതൽ 18,000 ഡോക്ടർമാർക്കാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 168 പേർ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com