മാസ്‌ക് ധരിക്കാതെ രോഗികളെ പരിശോധിച്ചു; ഡോക്ടര്‍ക്ക് പതിനായിരം രൂപ പിഴ

മാസ്‌ക് വയ്ക്കാതെ രോഗികളെ പരിശോധിച്ച ഡോക്ടര്‍ക്ക് 10,000രൂപ പിഴ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: മാസ്‌ക് വയ്ക്കാതെ രോഗികളെ പരിശോധിച്ച ഡോക്ടര്‍ക്ക് 10,000രൂപ പിഴ. ഉത്തര്‍പ്രദേശിലെ കോട്ട്‌വാലിയിലാണ് സംഭവം. നരിയ ബസാറിലെ പരിശോധന വേളയില്‍ പൊലീസ് സംഘം ക്ലിനിക്കിലെത്തിയപ്പോഴാണ് മാസ്‌ക് ധരിക്കാതെ രോഗികളെ നോക്കുന്ന ഡോക്ടറെ ശ്രദ്ധയില്‍പ്പെട്ടത്. 

ചെറിയ ക്ലിനിക്കില്‍ രോഗികള്‍ തിങ്ങിക്കൂടിയ നിലയിലായിരുന്നു. ഇവരില്‍ ഭൂരിഭാഗം പേരും മാസ്‌ക് ധരിച്ചിരുന്നില്ല. തുടര്‍ന്ന് പൊലീസ് ഇവരോട് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിക്കുകയും ഡോക്ടറില്‍ നിന്ന് പതിനായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു. 

നേരത്തെയും മാസ്‌ക് ധരിക്കാതെ രോഗികളെ നോക്കുന്നതിന് എതിരെ ഡോക്ടര്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായും പ്രോട്ടോക്കോള്‍ പാലിക്കുമെന്നാണ് തങ്ങള്‍ കരുതിയിരുന്നതായും എസ്‌ഐ ദേവേശ് കുമാര്‍ ശുക്ല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com