സമൂഹമാധ്യമം വഴി പരിചയപ്പെട്ടു; പിറന്നാളിന് ഐ ഫോണ്‍ സമ്മാനം; സ്ത്രീക്ക് നഷ്ടമായത് 3.98 കോടി രൂപ

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി 27 വ്യത്യസ്ത അക്കൗണ്ടുകളിലായി 207 തവണയാണ് ഇവര്‍ പണമിടപാട് നടത്തിയതെന്ന് പൊലീസ് പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പൂനെ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 60കാരിക്ക് നഷ്ടമായത് 3.98 കോടി രൂപ. സ്വകാര്യമേഖലയില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന സ്ത്രീക്കാണ് വലിയ തുക നഷ്ടമായത്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി 27 വ്യത്യസ്ത അക്കൗണ്ടുകളിലായി 207 തവണയാണ് ഇവര്‍ പണമിടപാട് നടത്തിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് സമൂഹമാധ്യമം വഴി ബ്രിട്ടനില്‍ നിന്ന് ഫ്രന്റ് റിക്വസ്റ്റ് ലഭിച്ചത്. അതിന് ശേഷം ഇവരുടെ സൗഹൃദം ശക്തമായി. അതിനിടെ ജന്മദിന സമ്മാനമായി ഐഫോണ്‍ അയച്ചതായും ഇയാള്‍ സ്ത്രീയോട് പറഞ്ഞു.

ഇത് വാങ്ങാനായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇവരോട് ക്ലിയറന്‍സിന്റെ മറവില്‍ തട്ടിപ്പുകാര്‍ വലിയ തുക ഈടാക്കുകയും ചെയ്തു. കൂടാതെ സ്വര്‍ണാഭരണങ്ങളും വിദേശ കറന്‍സികളും ഉണ്ടെന്ന് പറഞ്ഞ് കസ്റ്റംസ്, കൊറിയര്‍ ഏജന്‍സികള്‍ എന്നരീതിയില്‍ ഇവരില്‍ നിന്ന് വലിയ തുക തട്ടിപ്പിലൂടെ സ്വന്തമാക്കുകയും ചെയ്തു. സപ്തംബറില്‍ തട്ടിപ്പിലൂടെ ഇവര്‍ക്ക് നഷ്ടമായത് 3,98,75,500 കോടിയാണ്. തുടര്‍ന്നാണ് ഇവര്‍ സൈബര്‍ പൊലീസിനെ സമീപിച്ചത്.കേസ് രജിസ്റ്റര്‍ ചെയ്തതായി സൈബര്‍ പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com