ആരെയും അറിയിക്കാതെ ആശുപത്രിയില്‍നിന്ന് കടത്തി, കോവിഡ് രോഗിയുടെ മൃതദേഹം ആംബുലന്‍സില്‍നിന്നു തെറിച്ചുവീണു; ദയനീയ കാഴ്ച; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd April 2021 05:04 PM |
Last Updated: 23rd April 2021 05:04 PM | A+A A- |

ആംബുലന്‍സില്‍ നിന്നും തെറിച്ചുവീഴുന്ന കോവിഡ് രോഗിയുടെ മൃതദേഹം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുന്നില്ലെന്ന് ആരോപണം നിലനില്‍ക്കെ ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്ന മൃതദേഹം വാഹനത്തില്‍ തെറിച്ച് റോഡിലേക്ക് വീണു. വിദിഷ ജില്ലാ ആശുപത്രിയായ അടല്‍ബിഹാരി വാജ്‌പേയ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുപോകുകയായിരുന്ന മൃതദേഹമാണ് നടുറോഡില്‍ തെറിച്ചുവീണത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.
ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുറത്തേക്ക് കൊണ്ടുപോകുന്നു. ആശുപത്രി ഗെയ്റ്റ് കടന്ന് കുറച്ചുദൂരം പിന്നിടുന്നതിനിടെ ആംബുലന്‍സില്‍ നിന്നും മൃതദേഹം റോഡിലേക്ക് തെറിച്ചുവീഴുന്നു. പരിഭ്രാന്തനായി ഡ്രൈവര്‍ ആംബുലന്‍സ് നിര്‍ത്തുന്നതും വാഹനത്തിനകത്ത് പിപിഇ കിറ്റ് ധരിച്ച രണ്ടുപേരെയും വീഡിയോയില്‍ കാണാം.
<
Several feared dead...In Vidisha Atal bihari vajpayee hospital...As the driver panicked dead body fell from ambulances. Daily 20 to 25 people are dying in #Vidisha #Shocking #MadhyaPradesh #CoronavirusPandemic pic.twitter.com/9pTV7XaK6B
— Aditya Bidwai (@AdityaBidwai) April 23, 2021
p>
എന്നാല്‍ കോവിഡ് രോഗി മരിച്ച വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരണസംഖ്യ കുറച്ചുകാണിക്കാനാണ് രോഗികള്‍ മരിച്ചവിവരം പുറത്തുവിടാത്താതെന്നാണ് ആക്ഷേപം. ജില്ലാ ആശുപത്രിയില്‍ ദിവസേനെ 20നും 25നും ഇടയിലും ആളുകള്‍ മരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ മധ്യപ്രദേശില്‍ 12,384 പേര്‍ക്കാണ് വൈറസ് ബാധ. 75 പേര്‍ മരിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലരലക്ഷം കടന്നു. ഓക്‌സിജന്‍ ലഭ്യതക്കുറവും മരണം ഉയരാന്‍ കാരണമാകുന്നു