സൈഡസ് കാഡിലയുടെ കോവിഡ് മരുന്നിന് അനുമതി; ഏഴുദിവസത്തിനകം സുഖപ്രാപ്തിയെന്ന് കമ്പനി 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് മരുന്നിന് അനുമതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് മരുന്നിന് അനുമതി. കോവിഡ് പ്രതിരോധത്തിന് അടിയന്തര ഉപയോഗത്തിനാണ് വിരഫിന്‍ മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. 

രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് സൈഡസ് കാഡിലയുടെ കോവിഡ് മരുന്നിന് അനുമതി നല്‍കിയത്. മരുന്ന് നല്‍കി ഏഴുദിവസത്തിനകം രോഗം ഭേദമായതായി കമ്പനി അവകാശപ്പെടുന്നു. വൈറസ് ബാധയുടെ തീവ്രത കുറഞ്ഞ രോഗികള്‍ക്കാണ് ഇത് കൂടുതല്‍ ഫലപ്രദം. രോഗികളില്‍ 91 ശതമാനം പേര്‍ക്കും ഏഴുദിവസത്തിനകം രോഗം ഭേദമായതായി കമ്പനി അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരെ ചികിത്സയ്ക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണ് ഈ മരുന്ന് കമ്പനി വികസിപ്പിച്ചത്. ഈ മരുന്ന് നല്‍കുന്നതോടെ ഓക്‌സിജന്‍ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. 

നിലവില്‍ വൈറസിനെതിരെയുള്ള പ്രതിരോധത്തിന് മൂന്ന് വാക്‌സിനുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ആദ്യം ഓക്‌സഫഡ് വികസിപ്പിച്ച കോവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനുമാണ് അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ദിവസങ്ങള്‍ക്ക്് മുന്‍പാണ് റഷ്യയുടെ സ്പുട്‌നിക് ഫൈവിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. വൈകാതെ സ്പ്ടുനിക ഇന്ത്യയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com