'അച്ഛന്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു'; കോവിഡ് ബാധിച്ചുമരിച്ച ശ്രാവണിന്റെ മകന്‍ പറയുന്നു

'അച്ഛന്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു'; കോവിഡ് ബാധിച്ചുമരിച്ച ശ്രാവണിന്റെ മകന്‍ പറയുന്നു
നദീം ശ്രാവണ്‍ കൂട്ടുകെട്ട്/ട്വിറ്റര്‍
നദീം ശ്രാവണ്‍ കൂട്ടുകെട്ട്/ട്വിറ്റര്‍

മുംബൈ: കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് (66) അടുത്തിടെ നടന്ന കുംഭമേളയില്‍ പങ്കെടുത്തിരുന്നതായി മകനും സംഗീത സംവിധായകനുമായ സഞ്ജീവ്. എന്നാല്‍ കുംഭമേളയ്ക്കിടെയാണോ വൈറസ് ബാധയുണ്ടായതെന്ന് പറയാനാവില്ലെന്ന് സഞ്ജീവ് പിടിഐയോടു പറഞ്ഞു.

''അച്ഛന്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു പറയാനാവില്ല.'' അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരാള്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ജഗദീശ്വരനു കീഴടങ്ങിയെന്നേ കരുതുന്നുള്ളുവെന്ന് സഞ്ജീവ് പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ശ്രാവണിന്റെ അന്ത്യം. മാഹിമിലെ എസ്.എല്‍ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. 

താനും മാതാവ് വിമലയും കോവിഡ് പോസിറ്റിവ് ആയി ആശുപത്രിയില്‍ ആണ്. സഹോദരന്‍ ദര്‍ശന്‍ ആണ് അച്ഛന്റെ ശരീരം ഏറ്റുവാങ്ങി അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്ന് സഞ്ജീവ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com