ബംഗാളില്‍ സൗജന്യവാക്‌സിന്‍ നല്‍കുമെന്ന് ബിജെപി

അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ബംഗാള്‍ ബിജെപി ഘടകം
ബിജെപി പതാക/ ഫയല്‍ ചിത്രം
ബിജെപി പതാക/ ഫയല്‍ ചിത്രം

കൊല്‍ക്കത്ത: അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് ബംഗാള്‍ ബിജെപി ഘടകം. പശ്ചിമ ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലുടന്‍ കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന് പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ നടന്ന ബീഹാര്‍ തെരഞ്ഞടുപ്പ് വേളയിലും എല്ലാവര്‍ക്കും ബിജെപി സൗജന്യ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്ന് തൃണമൂല്‍ തിരിച്ചടിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടങ്ങളില്‍ കോവിഡ് വാക്്‌സിനെ ചൊല്ലിയാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഏറ്റുമുട്ടുന്നത്.

സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്ന പുതിയ വാക്‌സിന്‍ നയത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ മമത രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുണം. ഒരു രാജ്യം ഒരു പാര്‍ട്ടി ഒരു നേതാവ് എന്ന് എല്ലായിപ്പോഴും വിളിച്ചുപറയുന്ന ബിജെപി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള കോവിഡ് വാക്‌സിന് ഒരേ വില ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണ്. ജാതി, മതം, പ്രായം, പ്രദേശം എന്നിവ കണക്കിലെടുക്കാതെ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യ വാക്‌സിന്‍ ആവശ്യമാണ്. കേന്ദ്രമാണോ സംസ്ഥാനമാണോ പണം നല്‍കുന്നതെന്ന് നോക്കാതെ വാക്‌സിന് ഒരേ വില നിശ്ചയിക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു.

18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മേയ് ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. വാക്‌സിന്‍ ഉത്പാദകരില്‍നിന്ന് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാങ്ങാനാവും. കോവീഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ലഭിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com