ശമനമില്ലാതെ മഹാരാഷ്ട്ര, ഇന്നും 60,000ന് മുകളില്‍ കോവിഡ് ബാധിതര്‍; തമിഴ്‌നാട്ടിലും ആന്ധ്രയിലും സ്ഥിതി രൂക്ഷം

ഇന്നും കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ 60,000ന് മുകളിലാണ്  കോവിഡ് ബാധിതര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്നും കഴിഞ്ഞ ദിവസങ്ങളിലെ പോലെ തന്നെ 60,000ന് മുകളിലാണ്  കോവിഡ് ബാധിതര്‍. 24 മണിക്കൂറിനിടെ 66,836 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 74,000 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 773 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

മുംബൈയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 7221 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. സംസ്ഥാനത്തെ മറ്റൊരു പ്രധാന നഗരമായ നാഗ്പൂരില്‍ 7485 പേര്‍ക്ക് പുതുതായി രോഗബാധ കണ്ടെത്തി. രാജസ്ഥാനില്‍ 15,398 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ 13,776 പേര്‍ക്കാണ് പുതുതായി രോഗം പിടിപെട്ടത്. 78 പേരാണ് 24 മണിക്കൂറിനിടെ രോഗം വന്ന് മരിച്ചത്.  ആന്ധ്രാപ്രദേശിലും സ്ഥിതി വ്യത്യസ്തമല്ല. 11766 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com