വ്യാജ സാനിറ്റൈസര്‍ വില്‍പ്പനയിലൂടെ സമ്പാദിച്ചത് 10 കോടി; യുവാവ് ഒടുവില്‍ പിടിയില്‍

ഗുജറാത്തില്‍ വ്യാജ സാനിറ്റൈസര്‍ വിറ്റ് കോടികള്‍ സമ്പാദിച്ച യുവാവ് പിടിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ വ്യാജ സാനിറ്റൈസര്‍ വിറ്റ് കോടികള്‍ സമ്പാദിച്ച യുവാവ് പിടിയില്‍. പത്തുലക്ഷം രൂപ മൂല്യം വരുന്ന വ്യാജ സാനിറ്റൈസര്‍ കുപ്പികള്‍ കടയില്‍ നിന്ന് പിടിച്ചെടുത്തതോടെയാണ് യുവാവിലേക്ക് അന്വേഷണം എത്തിയത്.

വഡോദരയിലാണ് സംഭവം. രണ്ടു കടയില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് വ്യാജ സാനിറ്റൈസര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന്് നടത്തിയ അന്വേഷണത്തിലാണ് നിതിന്‍ അറസ്റ്റിലായത്. 

പത്തുമാസം കൊണ്ട് ഇത്തരത്തില്‍ വ്യാജ സാനിറ്റൈസര്‍ വിറ്റ് നിതിന്‍ പത്തുകോടി രൂപ സമ്പാദിച്ചതായി പൊലീസ് കണ്ടെത്തി. മാരക രാസവസ്തുവായ മെഥനോള്‍ ചേര്‍ന്ന സാനിറ്റൈസറാണ് കടകള്‍ വഴി ഇയാള്‍ വിറ്റിരുന്നത്. ഇയാളുടെ സ്വന്തം നിര്‍മ്മാണ യൂണിറ്റിലാണ് ഇത് ഉല്‍പ്പാദിപ്പിച്ചിരുന്നത്. മെഥനോള്‍ വിതരണം ചെയ്ത വ്യക്തികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com