സീനിയര്‍ അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനം

കേസില്‍നിന്നു താന്‍ പിന്‍മാറുകയാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് സാല്‍വെ അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെ സീനിയര്‍ അഭിഭാഷകര്‍ക്കു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍നിന്നു താന്‍ പിന്‍മാറുകയാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് സാല്‍വെ അറിയിച്ചതിനു പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം. സീനിയര്‍ അഭിഭാഷകരില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് സാല്‍വെ പിന്‍മാറിയതെന്നാണ് സൂചന.

സീനിയര്‍ അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ബെഞ്ച് കുറ്റപ്പെടുത്തി. ഉത്തരവ് വരുംമുമ്പുതന്നെ കോടതിക്ക് താല്‍പര്യങ്ങളെന്ന് വരുത്താനാണ് ശ്രമം. ഉത്തരവ് വായിച്ചുനോക്കുക പോലും ചെയ്യാതെയാണ് വിമര്‍ശനമെന്നും ബെഞ്ച് പറഞ്ഞു. 

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിലാണ് സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചത്. ഓക്‌സിജന്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ വിതരണവും വാക്‌സിനേഷന്‍ നയവും വിശദീകരിക്കാനായിരുന്നു നിര്‍ദേശം.

ഡല്‍ഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊല്‍ക്കത്ത, അലഹാബാദ് ഹൈക്കോടതികളിലാണ് കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികളുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com