ഒരു രൂപ, ഒരൊറ്റ രൂപ; ഇവിടെ പ്രാണവായുവിന് വില ഇത്രമാത്രം; ഈ കച്ചവടക്കാരന്‍ നീട്ടുന്നത് ജീവനോളം പോന്ന കാരുണ്യം

ഒരു രൂപ, ഒരൊറ്റ രൂപ; ഇവിടെ പ്രാണവായുവിന് വില ഇത്രമാത്രം; ഈ കച്ചവടക്കാരന്‍ നീട്ടുന്നത് ജീവനോളം പോന്ന കാരുണ്യം
രാജസ്ഥാനിലെ ബിക്കാനീറില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി പോവുന്ന ട്രക്ക്/പിടിഐ
രാജസ്ഥാനിലെ ബിക്കാനീറില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി പോവുന്ന ട്രക്ക്/പിടിഐ

ലക്‌നൗ: പ്രാണവായുവിന് ഇപ്പോള്‍ പൊന്നിന്റെ വിലയാണ് രാജ്യത്ത്. ഓക്‌സിജന്‍ സിലിണ്ടറിന് കരിഞ്ചന്തയില്‍ പലയിടത്തും ഈടാക്കുന്നത് മുപ്പതിനായിരം രൂപ വരെ. എന്നിട്ടും മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാനില്ലാത്ത അവസ്ഥ. 

ഓക്‌സിജന്‍ നിര്‍മാണ സംവിധാനമുള്ള ആര്‍ക്കും കൊള്ളലാഭമുണ്ടാക്കാന്‍ എല്ലാ സാഹചര്യങ്ങളുമുള്ള അവസ്ഥയില്‍ ജീവനോളം പോന്ന കാരുണ്യം നീട്ടുകയാണ്, മനോജ് ഗുപ്ത എന്ന കച്ചവടക്കാരന്‍. ഒരു രൂപയ്ക്ക്, ഒരൊറ്റ രൂപയ്ക്കാണ് മനോജ് ഓക്‌സിജന്‍ സിലിണ്ടര്‍ നിറച്ചുകൊടുക്കുന്നത്.

യുപിയില്‍ ഹാമിര്‍പുര്‍ ഇന്‍ഡസ്ട്രിയന്‍ ഏരിയയിലെ റിംജിം ഇസ്പാത് ഫാക്ടറി ഉടമയാണ് മനോജ് ഗുപ്ത. ഒരു രൂപ നിരക്കില്‍ ഗുപ്ത ഇതുവരെ റീഫില്‍ ചെയ്തത് ആയിരത്തിലേറെ ഓക്‌സിജന്‍ സിലിണ്ടറുകള്‍. എല്ലാം കോവിഡ് മൂലം ശ്വാസതടസ്സം നേടിരുന്നവര്‍ക്കായി.

കഴിഞ്ഞ വര്‍ഷം കോവിഡിന്റെ ഒന്നാംതരംഗം ആഞ്ഞുവീശിയപ്പോള്‍ വൈറസിന്റെ പിടിയില്‍ പെട്ടയാളാണ് ഗുപ്ത. വൈറസിന്റെ ആക്രമണത്തില്‍ ശ്വാസതടസ്സം നേരിട്ടാല്‍ ഉണ്ടാവുന്ന അവസ്ഥ തനിക്കറിയാമെന്ന് ഗുപ്ത പറയുന്നു. 

ഗുപ്തയുടെ ഫാക്ടറിയില്‍ പ്രതിദിനം ആയിരം സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനാവും. ആര്‍ടിസിപിആര്‍ സര്‍ട്ടിഫിക്കറ്റുമായി വരുന്ന, രോഗികളുടെ ബന്ധുക്കള്‍ക്ക് ഇവിടെനിന്ന് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ഝാന്‍സി, ബാന്ദ, ലളിത്പുര്‍, കാണ്‍പുര്‍, ഒറൈ തുടങ്ങിയ പല സ്ഥലങ്ങളിലും ഓക്‌സിജനു വേണ്ടി ആവശ്യക്കാര്‍ വരുന്നുണ്ടെന്ന് ഗുപ്ത പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com