യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ; യുഎഇയിലേക്കുള്ള ടിക്കറ്റിന് ഒറ്റയടിക്ക് കൂട്ടിയത് ഒന്നേകാൽ ലക്ഷം

യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ; യുഎഇയിലേക്കുള്ള ടിക്കറ്റിന് ഒറ്റയടിക്ക് കൂട്ടിയത് ഒന്നേകാൽ ലക്ഷം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കു യുഎഇ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യം മുതലെടുത്ത് ചില വിമാന കമ്പനികൾ. ടിക്കറ്റ് നിരക്ക് ഒന്നേകാൽ ലക്ഷം വരെ ഉയർത്തിയാണ് കമ്പനികൾ യാത്രക്കാരെ പിഴിയാൻ ശ്രമിക്കുന്നത്. യാത്രാ വിലക്ക് ഇന്ന് അർധരാത്രി നിലവിൽ വരുന്ന സാഹചര്യം മുതലാക്കിയാണ് കമ്പനികളുടെ നീക്കം. മൂന്ന് ദിവസമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് ബുക്കിങ് സൈറ്റുകൾ ഡൗൺ ആയതോടെ സ്ഥിതി കൂടുതൽ വഷളാകുകയും ചെയ്തു.

എയർ അറേബ്യ ഇന്ന് അധിക സർവീസുകൾ കൊച്ചിയിൽ നിന്ന് നടത്തുന്നുണ്ട്. ഷാർജയിലേക്കുള്ള ആറ് സർവീസുകളിൽ മൂന്നെണ്ണത്തിൽ ഇന്നലെ ഉച്ചയോടെ ടിക്കറ്റ് തീർന്നു. ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ ചില കമ്പനികൾ ശ്രമിച്ചെങ്കിലും വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചില്ല. 48 മണിക്കൂർ കാലാവധിയുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നതും കടമ്പയായി.

നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് എത്താമെങ്കിലും 14 ദിവസം അവിടെ ക്വാറന്റൈനിൽ കഴിയണം. അത്യാവശ്യങ്ങൾക്കു നാട്ടിൽ പോയവരാണ് യാത്രാ വിലക്കിൽ വലയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com