ഓക്സിജനും വാക്സിനുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി; തടസമില്ലാതെ വേ​ഗത്തിൽ ക്ലിയറൻസ് നടത്താനും നിർദ്ദേശം

ഓക്സിജനും വാക്സിനുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി; തടസമില്ലാതെ വേ​ഗത്തിൽ ക്ലിയറൻസ് നടത്താനും നിർദ്ദേശം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി:  മെഡിക്കൽ ഓക്‌സിജനും ഓക്‌സിജൻ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കൾക്കും ഇറക്കുമതി ചെയ്യുന്ന കോവി‍ഡ് വാക്സിനുകൾക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. മെഡിക്കൽ ഓക്സിജനുള്ള ആരോ​ഗ്യ സെസും ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് മാസത്തേക്കാണ് ഇവയ്ക്ക് കസ്റ്റംസ് തീരുവയും സെസ്സും ഒഴിവാക്കുക. 

രാജ്യത്ത് മെഡിക്കൽ ഓക്‌സിജൻ ലഭ്യത വർധിപ്പിക്കാൻ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്. തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും. 

രാജ്യത്ത് മെഡിക്കൽ ഓക്‌സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീ പരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. ഓക്‌സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാൻ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറൻസ് തടസമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com