ഡല്‍ഹിയില്‍ സാഹചര്യം രൂക്ഷമാക്കിയത് യുകെ വകഭേദമായിരിക്കാം; കണ്ടെത്തിയത് രണ്ട് തരം വൈറസെന്ന് എന്‍സിഡിസി 

ബി.1.671 വകഭേദം അഥവാ ഡബിൾ മ്യൂട്ടന്റ് സ്‌ട്രെയിൻ, യുകെ വകഭേദം എന്നിങ്ങനെ രണ്ടുതരം രോഗാണുക്കളെയാണ് കണ്ടെത്തിയത്
ചിത്രം പിടിഐ
ചിത്രം പിടിഐ


ന്യൂഡൽഹി: ഡൽഹിയിൽ പടർന്നത് കൊറോണ വൈറസിന്റെ യു കെ വകഭേദമായിരിക്കാമെന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസിഡിസി) ഡയറക്ടർ സുജിത് സിങ്. കോവിഡ് വൈറസിന്റെ യുകെ വകഭേദം വ്യാപിച്ചതായിരിക്കാം സ്ഥിതിഗതികൾ രൂക്ഷമാക്കിയതെന്ന് 
വെള്ളിയാഴ്ച ഡൽഹിയിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

പഞ്ചാബിലും ഡൽഹിയിലും യു ‌‌കെ വകഭേദത്തിന്റെ വ്യാപനമുണ്ട്. ബി.1.671 വകഭേദം അഥവാ ഡബിൾ മ്യൂട്ടന്റ് സ്‌ട്രെയിൻ, യുകെ വകഭേദം എന്നിങ്ങനെ രണ്ടുതരം രോഗാണുക്കളെയാണ് കണ്ടെത്തിയത്. മാർച്ച് രണ്ടാം വാരം ശേഖരിച്ച സാംപിളുകളിൽ 26 ശതമാനം യുകെ വകഭേദം കണ്ടെത്തിയിരുന്നതായി അദ്ദേഹം പറഞ്ഞു. 

മാർച്ച് അവസാന വാരമായപ്പോഴേക്ക് 50 ശതമാനമായി സാന്നിധ്യം. ഡൽഹിയിലെ ഈ ഗുരുതരാവസ്ഥയ്ക്ക് പിന്നിൽ ഈ വകഭേദമാണെന്ന് മനസ്സിലാക്കാമെന്നും സുർജിത് സിങ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com