ലോക്ഡൗൺ ലംഘിച്ച് പുറത്ത് കറങ്ങി; യുവാക്കളെ ഏത്തമിടീച്ച് പൊലീസ് (വീഡിയോ)

ലോക്ഡൗൺ ലംഘിച്ച് പുറത്ത് കറങ്ങി; യുവാക്കളെ ഏത്തമിടീച്ച് പൊലീസ് (വീഡിയോ)
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഭോപ്പാൽ: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ കർശന നിയന്ത്രണങ്ങളാണ് പല സംസ്ഥാനങ്ങളും ഏർപ്പെടുത്തുന്നത്. രോ​ഗ വ്യാപനം കൂടിയ സ്ഥലങ്ങളിൽ പ്രാദേശിക ലോക്ഡൗൺ ഏർപ്പെടുത്തിയും മറ്റിടങ്ങളിൽ വാരാന്ത്യ അടച്ചിടൽ പ്രഖ്യാപിച്ചും രോ​ഗ വ്യാപനം തടയാനുള്ള ശ്രമങ്ങളാണ് അധികൃതർ നടത്തുന്നത്. 

അതിനിടെ വിലക്കുകൾ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടികളാണ് പൊലീസ് പല സ്ഥലത്തും എടുക്കുന്നത്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയത്. 

മധ്യപ്രദേശിലെ മൻസോറിൽ ലോക്ഡൗൺ ലംഘിച്ച് റോഡിലിറങ്ങിയ യുവാക്കളെ ഏത്തമിടീച്ചാണ് പൊലീസ് ശിക്ഷിച്ചത്. കോവിഡ് വ്യാപനം തടയാൻ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും പാലിക്കാത്തവരെയാണ് പൊലീസ് ഏത്തമിടീച്ച് മടക്കി അയച്ചത്. മധ്യപ്രദേശിൽ ഇതുവരെ 4,85,703 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5,041 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com