ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി; മെയ് 3 വരെ കടുത്ത നിയന്ത്രണങ്ങള്‍

മെയ് മൂന്നിന് വൈകീട്ട് 5 മണിവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന്‌ മുഖ്യമന്ത്രി കെജരിവാള്‍
ചിത്രം പിടിഐ
ചിത്രം പിടിഐ


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് മൂന്നിന് വൈകീട്ട് 5 മണിവരെ ലോക്ക്ഡൗണ്‍ തുടരുമെന്ന്‌ മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു. നിലവില്‍ ലോക്ക് ഡൗണ്‍ നാളെ അവസാനിരിക്കെയാണ് ലോക്ക്ഡൗണ്‍ നീട്ടാനുള്ള തീരുമാനം

ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും വലിയ മരണനിരക്കാണിത്. 24,000-ത്തിലധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം ഡൽഹിയിൽ പുതുതായി രോഗബാധിതരായത്.  

മെയ് 3 വരെ അവശ്യസേവനങ്ങള്‍ക്ക്് മാത്രമെ അനുവദിക്കുകയുള്ളു. ഓക്‌സിജന്‍ക്ഷാമത്തിന് ഇതുവരെ രാജ്യതലസ്ഥാനത്ത് പൂര്‍ണപരിഹാരമായിട്ടില്ല. നിലവിൽ പത്ത് ലക്ഷത്തിലധികം പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മരണസംഖ്യ 13,898 ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com