'ജനങ്ങളുടെ സുരക്ഷയെക്കരുതി', പാർലമെന്റ് മാർച്ച് മാറ്റിവച്ചതായി കർഷക നേതാക്കൾ 

രാജ്യതലസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം
ഫയൽ ചിത്രം / പിടിഐ
ഫയൽ ചിത്രം / പിടിഐ

ന്യൂഡൽഹി: കേന്ദ്ര സർക്കാകിന്റെ കൃഷി നിയമങ്ങൾക്കെതിരെ കർഷകർ പാർലമെന്റിനു മുന്നിലേക്കു നടത്താൻ തീരുമാനിച്ചിരുന്ന പ്രതിഷേധ മാർച്ച് മാറ്റിവച്ചു. രാജ്യതലസ്ഥാനത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ശനിയാഴ്ച ചേര്‍ന്ന യോഗത്തിന് ശേഷം സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനം അറിയിച്ചു. 

കോവിഡ് പോരാളികളെ കര്‍ഷകര്‍ കഴിയുന്നത്ര സഹായിക്കുന്നുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. തലസ്ഥാനത്തേക്കുള്ള അവശ്യസേവനങ്ങള്‍ക്കായി ഡല്‍ഹി അതിര്‍ത്തിയിലേക്കുള്ള റോഡിന്റെ ഒരു ഭാഗം തുറക്കുമെന്നും കര്‍ഷക സംഘടനകളുടെ നേതാക്കള്‍ അറിയിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പ്രതിഷേധ മാര്‍ച്ച് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നും പുതിയ തിയതി അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം പ്രതിഷേധ കേന്ദ്രങ്ങളില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ അനുവധിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ല.

പുതിയ കാർഷിക നയങ്ങൾക്കെതിരെ ഡൽഹിയുടെ അതിർത്തി മേഖലകളിൽ പ്രതിഷേധിക്കുന്ന കർഷകരാണ് മേയിൽ പാർലമെന്റിലേക്ക് പ്രകടനം നടത്താൻ തീരുമാനിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com