ഓക്‌സിജന്‍ തന്ന് സഹായിക്കണം; വീണ്ടും അഭ്യര്‍ത്ഥനയുമായി കെജരിവാള്‍;വ്യവസായ ഗ്രൂപ്പുകള്‍ക്ക് കത്ത്

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ക്ക് കത്തയച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/എഎന്‍ഐ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/എഎന്‍ഐ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകള്‍ക്ക് കത്തയച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഓക്‌സിജനും ടാങ്കുകളുമുണ്ടെങ്കില്‍ അത് നല്‍കി ഡല്‍ഹി സര്‍ക്കാരിനെ സഹായിക്കണമെന്ന് കെജരിവാള്‍ കത്തില്‍ ആവശ്യപ്പെട്ടു. 

ടാറ്റ,ബിര്‍ള,ബജാജ്,റിലയന്‍സ്,ഹിന്ദുജ,മഹീന്ദ്ര തുടങ്ങിയ വ്യവസായ ഗ്രൂപ്പുകള്‍ക്കാണ് ഡല്‍ഹി മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. നേരത്തെ, 24 ക്രയോജനിക് കണ്ടെയ്‌നറുകള്‍ ഇറക്കുമതി ചെയ്ത് ആശുപത്രികളിലേക്ക് ഓക്‌സിജന്‍ വിതരണം ചെയ്യാനായി നല്‍കുമെന്ന് ടാറ്റ  അറിയിച്ചിരുന്നു. 

ഓക്‌സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് കെജരിവാള്‍ വ്യവസായ പ്രമുഖരോട് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും, കൊറോണയുടെ കാഠിന്യം ലഭ്യമായ എല്ലാ വിഭവങ്ങളും അപര്യാപ്തമാണെന്ന് തെളിയിക്കുകയാണെന്ന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ കെജരിവാള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com