മഹാരാഷ്ട്രയിൽ എല്ലാവർ​ക്കും സൗജന്യ കോവിഡ് വാക്സിൻ; ആ​ഗോള ടെണ്ടർ വിളിക്കും

സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്
ചിത്രം പിടിഐ
ചിത്രം പിടിഐ

മുംബൈ: സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്. ഇതിനായി ആഗോള ടെന്‍ഡര്‍ വെളിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് -19 വാക്സിന്‍, റെംഡെസിവിര്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ശനിയാഴ്ച അറിയിച്ചിരുന്നു. വാക്സിന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാലയുമായി ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ ദിവസങ്ങളായി പ്രതിദിനം 60,000 ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 67,160 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 63,818 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 676 പേര്‍ മരിക്കുകയും ചെയ്തു. 

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയിരുന്നു. ഇതോടെ സംഭരണം, കുത്തിവെപ്പ് തുടങ്ങിയവയുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര തീരുമാനമെടുക്കാം. വാക്‌സിന്‍ പൊതുവിപണിയിലും ലഭിക്കും. ഉത്പാദകരില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാനും സാധിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com