സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍ അന്തരിച്ചു

2016 ഓഗസ്റ്റ് ഒന്നിനാണ് കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്
ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍
ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍


ന്യൂഡൽഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മോഹൻ എം ശാന്തന ഗൗഡർ (63) അന്തരിച്ചു. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ക്യാൻസർ ബാധിതനായ അദ്ദേഹത്തിന് അടുത്തിടെ ന്യുമോണിയ ബാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. കർണാടക സ്വദേശിയായ ശാന്തന ഗൗഡർ 1980ലാണ് അഭിഭാഷക വൃത്തിയിൽ പ്രവേശിച്ചത്. 2003 മേയ് 12നു കർണാടക ഹൈക്കോടതിയിലെ അഡീഷനൽ ജഡ്ജിയായി. 

2004 സെപ്റ്റംബറിൽ കർണാടക ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി. 2016 ഓഗസ്റ്റ് ഒന്നിനാണ് കേരള ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്. സെപ്റ്റംബർ 22ന് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റു. 2017 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com