കോവിഡ് ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകം; സാധ്യമായതെല്ലാം ചെയ്യും; ലോകാരോഗ്യസംഘടന

കോവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം നടത്തുന്ന ഉറ്റവര്‍ /ചിത്രം പിടിഐ
കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരം നടത്തുന്ന ഉറ്റവര്‍ /ചിത്രം പിടിഐ

ജനീവ: കോവിഡ് വ്യാപനത്തില്‍ ഇന്ത്യയിലെ സ്ഥിതി ഹൃദയഭേദകമെന്ന് ലോകാരോഗ്യ സംഘടന. ഓക്‌സിജന്‍ അടക്കം സാധ്യമായ സഹായങ്ങളെല്ലാം ഇന്ത്യയില്‍ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ മേധാവി  ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചു.

ഞങ്ങള്‍ക്ക് സാധ്യമായതെല്ലാം ചെയ്യും. ,സുപ്രധാനമായ ചികിത്സാ ഉപകരണങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നു. ആയിരക്കണക്കിന് ഓക്‌സിജന്‍ കോണ്‍സന്റേറ്റേഴ്‌സുകളും ലാബിന് ആവശ്യമായ ഘടകങ്ങളും അയക്കുമെന്ന്  ടെഡ്രോസ് അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന വര്‍ധന മൂന്നരലക്ഷം പിന്നിട്ടിരിക്കുയാണ്. മരണസംഖ്യയും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. മെയ് പകുതിയോടെ രാജ്യത്ത് കോവിഡ് പാരമ്യത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com