ആംബുലന്‍സ് ഇല്ല; പിതാവിന്റെ മൃതദേഹം കാറില്‍വെച്ചുകെട്ടി മകന്‍,യുപിയിലെ ദുരിതക്കാഴ്ച

ആംബുലന്‍സ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാറില്‍ വെച്ചു കെട്ടി സംസ്‌കാരത്തിന് എത്തിച്ച് മകന്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ആഗ്ര: ആംബുലന്‍സ് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ച് മരിച്ച പിതാവിന്റെ മൃതദേഹം കാറില്‍ വെച്ചു കെട്ടി സംസ്‌കാരത്തിന് എത്തിച്ച് മകന്‍. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം നടന്നത്. 

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആഗ്രയില്‍ 600ന് പുറത്താണ് പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനുള്ളില്‍ 35പേരാണ് ആഗ്രയില്‍ മരിച്ചത്. ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുമായി മണിക്കൂറുകളാണ് ബന്ധുക്കള്‍ കാത്തുനില്‍ക്കുന്നത്. 

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാരിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച് സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. സംസ്ഥാനത്ത് മതിയായ ഓക്‌സിജന്‍, വാക്‌സിന്‍ ലഭ്യതയില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് ദാംഗോപാല്‍ ബാഘേല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com