കോവിഡ് ബാധിതയെന്ന് അറിഞ്ഞു, ഭാര്യയുടെ തല വെട്ടിമാറ്റി; റെയില്‍വേ ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി 

ബിഹാറില്‍ കോവിഡ് ബാധിതയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഭാര്യയുടെ തല വെട്ടിമാറ്റി റെയില്‍വേ ഉദ്യോഗസ്ഥന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാറില്‍ കോവിഡ് ബാധിതയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഭാര്യയുടെ തല വെട്ടിമാറ്റി റെയില്‍വേ ഉദ്യോഗസ്ഥന്‍. ഭാര്യയെ കൊലപ്പെടുത്തി തൊട്ടടുത്ത നിമിഷം തന്നെ ഭര്‍ത്താവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി.

പത്രക്കര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.  റെയില്‍വേ ഉദ്യോഗസ്ഥനായ അതുല്‍ ലാല്‍ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ കോവിഡ് ബാധിതയാണ് എന്ന് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണം. 

അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം നടന്നത്. അതുല്‍ ലാല്‍ ഭാര്യയുടെ തല വെട്ടിമാറ്റുകയായിരുന്നു. ഇതിന് പിന്നാലെ കെട്ടിടത്തിന്റെ ടെറസിന്റെ മുകളില്‍ നിന്ന് ചാടി റെയില്‍വേ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയതായി പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com