സൈനിക ആശുപത്രികളില്‍ സാധാരണക്കാര്‍ക്കും ചികിത്സ; കൈവശമുള്ള ഓക്‌സിജന്‍ വിതരണം ചെയ്യും; കൂടുതല്‍ ഇടപെടലുമായി സൈന്യം

കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടലുകളുമായി സൈന്യം
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/എഎന്‍ഐ
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/എഎന്‍ഐ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടലുകളുമായി സൈന്യം. സൈനിക ആശുപത്രികളിലെ സൗകര്യം സാധാരണക്കാര്‍ക്കും ലഭ്യമാക്കുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് പറഞ്ഞു. കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപിന്‍ റാവത്തുമായി ചര്‍ച്ച നടത്തി. 

ഓക്‌സിജനും മറ്റും കൊണ്ടുവരുന്ന എയര്‍ഫോഴ്‌സ് നടപടികളെ പറ്റിയും മോദി വിലയിരുത്തി. സേനയുടെ കൈവശമുള്ള ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആവശ്യം കണക്കിലെടുത്ത് വിവിധ ആശുപത്രികള്‍ക്ക് നല്‍കുമെന്നും സംയുക്ത സൈനിക മേധാവി പ്രധാനമന്ത്രിയെ അറിയിച്ചു. 
സൈനിക ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും അവരെ സഹായിക്കാന്‍ നഴ്‌സുമാരുമുണ്ടെന്ന് റാവത്ത് പറഞ്ഞു. 

നിലവില്‍ ഓക്‌സജിനും മറ്റു മരുന്നുകളും വിതരണം ചെയ്യുന്നതിനായി, മൂന്ന് സേനാ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഐടിബിപി അടക്കമുള്ളവ വിവിധ സംസ്ഥാനങ്ങളില്‍  കോവിഡ് ആശുപത്രികള്‍ തുറന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com